റിയാദ്: സൗദി അറേബ്യയ്ക്കു നേരെ 2,239 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടന്നതായി കണക്ക്. ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 364 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ് ആരോപണം.

വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വ്യോമഗതാഗത മേഖലയെ ബാധിക്കുകയും വിമാന സർവീസുകളുടെ പ്രവർത്തനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സൗദി അറേബ്യയുടെ സുരക്ഷാ സംവിധാനങ്ങൾക്കും വ്യോമഗതാഗത മേഖലയ്ക്കും നേരിടേണ്ടിവന്ന വെല്ലുവിളികളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ.