തിരുവനന്തപുരം:
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാ-സാംസ്കാരിക സംഘടനയായ തിടമ്പിന്റെ പുരസ്‌കാരങ്ങളായ മന്നത്ത് പദ്‌മനാഭൻ സ്മാരക കീർത്തിമുദ്ര പുരസ്‌കാരം ഡോ. അച്യുത് ശങ്കർ എസ് നായർക്കും - ഡോ. പി വേണുഗോപാലിനും സമ്മാനിച്ചു. ബോർഡ് അംഗം അഡ്വ. കെ രാജു വിതരണോദ്‌ഘാടനം നടത്തി. വി മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ എന്നിവർ പ്രശംസാപത്രം നൽകി. കവി എൻ എസ് സുമേഷ്‌കൃഷ്ണൻ പ്രശംസാപത്രം അവതരിപ്പിച്ചു. തിടന്പ് പ്രസിഡന്റ് അനു നാരായണൻ അധ്യക്ഷനായി. എസ് പി പ്രജിത് കുമാർ, എസ് എൽ കൃഷ്‌ണകുമാർ, പി ജി സുമംഗലാ ദേവി, എസ് ആദർശ് എന്നിവർ സംസാരിച്ചു.