ഭീകരാക്രമണങ്ങളിലോ നക്സല്‍ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ് പദ്ധതി (PMSS)യിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും അര്‍ഹരായ മക്കള്‍ക്കും/ആശ്രിതര്‍ക്കും അപേക്ഷിക്കാം.
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP- www.scholarship.gov.in) മുഖാന്തിരം ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. അവസാന തീയതി ഒക്ടോബര്‍ മാസം 31.
വിശദവിവരങ്ങള്‍ കേരള പോലീസിന്‍റെ വെബ്സൈറ്റില്‍(www.keralapolice.gov.in) ലഭ്യമാണ്.
പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് The Secretary to the Chairman,
WARB, MHA, 8th Floor,
NDCC-II Building, Jai Singh Road,
New Delhi-110001,
Telephone No: 011-23438111
E-Mail ID:secywarb-mha@nic.in
എന്നവിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.