മനോജ്‌ വാസുദേവ്

കട്ടപ്പന: ഡിസിസി പ്രസിഡന്റിന്റെ അനുമതിയില്ലാതെ ആരും ഇനി വാർത്താസമ്മേളനം നടത്തേണ്ടെന്ന കർശന നിർദ്ദേശവുമായി ഇടുക്കി ഡിസിസി. അനുമതി ഇല്ലാത്ത ആരും ഇനി മാധ്യമങ്ങളെ കണ്ട് അഭിപ്രായം പറയേണ്ടെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു നിർദ്ദേശിച്ചു.

ഓരോ നേതാക്കളും ഓരോ അഭിപ്രായം പറയുന്നത് കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം.

മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, നേതാക്കള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.