കേരളത്തിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA) വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു. ഡി.എ, ഡിയർനെസ് റിലീഫ് (DR) എന്നിവ 35 ശതമാനത്തിൽ നിന്ന് 37 ശതമാനമായാണ് ഉയർത്തിയത്. രണ്ട് ശതമാനത്തിന്റെ വർധനവാണ് ഇതിലൂടെ അനുവദിച്ചിരിക്കുന്നത്.