Rahul humble Sanal
നടി കല്യാണി പ്രിയദർശന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അമ്മയും പ്രശസ്ത നടിയുമായ ലിസി ലക്ഷ്മി നൽകിയ പ്രതികരണമാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം നടന്ന കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങൾ ലിസിയോട് മകളുടെ വിവാഹകാര്യം ആരാഞ്ഞത്.
സംവിധായകൻ പ്രിയദർശനു ഒപ്പമാണ് ലിസി ചടങ്ങിലേക്ക് എത്തിയത്.
വർഷങ്ങൾക്ക് ശേഷം പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ച് പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നത് ആരാധകർക്കിടയിൽ വലിയ കൗതുകവും സന്തോഷവും ഉണ്ടാക്കിയിട്ടുണ്ട്.
ചടങ്ങിലേക്ക് എത്തിയ പ്രിയദർശനെയും ലിസിയെയും കണ്ട മാത്രയിൽ തന്നെ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ കല്യാണി എവിടെയാണെന്നും കുടുംബമായി ഒന്നിച്ച് എത്താത്തത് എന്താണെന്നും ചോദിക്കുകയായിരുന്നു.
എന്നാൽ കല്യാണി നിലവിൽ സിനിമയുടെ തിരക്കുകളിലാണെന്നും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലായതിനാലാണ് ഒപ്പം വരാൻ സാധിക്കാത്തതെന്നും ലിസി വ്യക്തത വരുത്തി.
തുടർന്ന് മുപ്പത്തിമൂന്ന് വയസ്സുകാരിയായ കല്യാണിയുടെ വിവാഹം എപ്പോഴാണ് എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് സാവകാശം നൽകുന്ന മറുപടിയാണ് ലിസി നൽകിയത്. നിലവിൽ സിനിമയിൽ തിളങ്ങിനിൽക്കുന്ന കല്യാണിക്ക് തന്റെ കരിയറിനാണ് പ്രാധാന്യമെന്നും വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമുള്ള സൂചനയാണ് ഈ മറുപടിയിലൂടെ ലഭിക്കുന്നത്.