അങ്കമാലി: നെടുമ്പാശേരി വാഹനക്കുരുതിയിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പടെയുള്ള നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ടിരുന്നു. മൂന്നുപേർ ഒറ്റ സ്കൂട്ടറിൽ സഞ്ചരിച്ചതുകൊണ്ട് അപകടം വിളിച്ചുവരുത്തിയെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ ന്യായീകരണം. അതുകൊണ്ടാണോ സുഹൈൽ ഓടിച്ച വാഹനം ഇടിച്ചിട്ടതെന്ന് കോടതി തിരിച്ചു ചോദിച്ചു. മൂന്നു ജീവൻ പോയില്ലേ, ഇനിയെന്ത് നടപടിയെന്നും കോ‌ടതി ആരാഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച

പുലർച്ചെയായിരുന്നു നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. അപകടത്തിൽ കർണാടക സുള്ള്യ കനകമജൽ സ്വദേശി ഇയാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിൽ മിനി കൂപ്പർ കാറിലെത്തിയ സുഹൈൽ മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.