തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ട് എത്തി നോട്ടീസ് പതിപ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന സമൻസുമായാണ് ഇഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ വാടകവീട്ടിൽ ആണ് ഉദ്യോഗസ്ഥർ എത്തിയത്. പിണറായി വിജയൻ വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ ഉദ്യോഗസ്ഥർ ഭിത്തിയിൽ നോട്ടീസ് പതിപ്പിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരാകണം എന്നാണ് നോട്ടീസിൽ നിർദ്ദേശിക്കുന്നത്. ഭിത്തിയിൽ നോട്ടീസ് പതിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ട് എത്തി നോട്ടീസ് പതിപ്പിച്ചു.