കൊൽക്കത്ത: കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് ‘പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ’യാണ് നിലനിൽക്കുന്നതെന്ന് മമത ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടി രാഷ്ട്രീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണെന്ന വിമർശനമാണ്മമത ഉയർത്തിയത്.