ഹൈദരാബാദ്: രാത്രികാലത്തും ഭൂമിയിൽ സൂര്യപ്രകാശം ലഭ്യമാക്കാനുള്ള പദ്ധതിയുമായി അമേരിക്കൻ സ്റ്റാർട്ടപ്പ് രംഗത്ത്. ഇതിനായി ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് അമേരിക്കൻ സംരംഭത്തിന്റെ നീക്കം. ബഹിരാകാശത്ത് വിന്യസിക്കുന്ന പ്രതിഫലന സംവിധാനങ്ങളിലൂടെ സൂര്യപ്രകാശം ഭൂമിയിലെ നിർദിഷ്ട പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി വിജയകരമായാൽ രാത്രികാലങ്ങളിൽ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ അധിക പ്രകാശം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കൃഷി, ദുരന്തനിവാരണം, അടിയന്തര പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്.

സ്കൈറൂട്ടുമായി രണ്ട് വിക്ഷേപണ കരാറുകളാണ് അമേരിക്കൻ ബഹിരാകാശ സ്റ്റാർട്ടപ്പായ റിഫ്ലെക്റ്റ് ഓർബിറ്റൽ ആരംഭിച്ചത്. രണ്ട് ഉപഗ്രഹ വിക്ഷേപണ കരാറുകളിലാണ് സ്റ്റാർട്ടപ്പ് ഏർപ്പെട്ടത്. സ്കൈറൂട്ടിന്റെ വിക്രം ശ്രേണിയിലെ റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കു

ബഹിരാകാശത്ത് വിന്യസിക്കുന്ന വലിയ പ്രതിഫലന സംവിധാനങ്ങൾ ഉപയോഗിച്ച് സൂര്യപ്രകാശം ഭൂമിയിലെ പ്രത്യേക മേഖലകളിലേക്ക് തിരിച്ചുവിടുകയാണ് റിഫ്ലെക്റ്റ് ഓർബിറ്റലിന്റെ പദ്ധതിയുടെ ലക്ഷ്യം

പദ്ധതിയുടെ സാങ്കേതിക സാധ്യതകളും സാമ്പത്തിക വിശദാംശങ്ങളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബഹിരാകാശത്തുനിന്നുള്ള കൃത്രിമ പ്രകാശം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെ ബാധിക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.

സ്കൈറൂട്ടുമായുള്ള കരാർ ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Photo: Reflect Orbital