സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ആശ്വാസം; ഡി.എയും ഡി.ആറും 2 ശതമാനം വർദ്ധിപ്പിച്ചു; തുക ഒക്ടോബറിലെ ശമ്പളത്തിനൊപ്പം പണമായി ലഭിക്കും!
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സർവീസ് പെൻഷൻകാർക്കും കൈത്താങ്ങായി സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (DA) ക്ഷാമാശ്വാസത്തിലും (DR) രണ്ട് ശതമാനം വർദ്ധനവ് വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
പുതുക്കിയ നിരക്കിലുള്ള ഡി.എയും ഡി.ആറും നവംബർ 1 മുതൽ വിതരണം ചെയ്യുന്ന ഒക്ടോബർ മാസത്തെ ശമ്പളത്തോടും പെൻഷനോടുമൊപ്പം ജീവനക്കാരുടെയും പെൻഷൻകാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമായി തന്നെ എത്തും. ഉത്സവ സീസണും വിലക്കയറ്റവും നേരിടുന്ന സാഹചര്യത്തിൽ ജീവനക്കാർക്കും പെൻഷൻ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം നൽകുന്നത്.