കൊൽക്കത്ത: കൊൽക്കത്തയിലെ ശാരദ പാർക്കിന് സമീപത്തെ ദുർഗാ പൂജയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. ചുരുങ്ങിയത് നാൽപ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 25 പേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച രാത്രി 7.45 ഓടെയാണ് ദുരന്തമുണ്ടായത്. വടക്കൻ കൊൽക്കത്തയിലെ ചോർബഗൻ ദുർഗാ പൂജാ പന്തലിലായിരുന്നു അപകടം. പൂജ ചടങ്ങുകൾക്കിടെ കനത്ത മഴ പെയ്തപ്പോൾ ആളുകൾ കൂട്ടത്തോടെ പന്തലിനുള്ളിലേക്ക് തിക്കിത്തിരക്കി കയറിയതാണ് ദുരന്തത്തിന് വഴി വെച്ചതെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

പരിക്കേറ്റവരെ കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ്‌ അഗർവാളും സ്ഥലത്തെത്തി. ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ സർവീസിൽ ഗ്രൂപ്പ് ഡി വിഭാഗത്തിൽ ജോലി നൽകുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും അനുശോചനം അറിയിച്ചു.