യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് (Human Rights Council) കുവൈത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനുള്ള ശക്തമായ പദവിയുടെ തെളിവാണെന്ന് യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാനുഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും കുവൈത്ത് വഹിക്കുന്ന പങ്കിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.