ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ വീണ്ടും അംഗമാകണമെന്ന ആവശ്യം രാജ്യത്തെ രാഷ്ട്രീയ ചർച്ചകളിൽ വീണ്ടും സജീവമാകുന്നു.
പുതിയ അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനം പേർ യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ചുചേരുന്നതിനെ പിന്തുണച്ചപ്പോൾ 28 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തി.
യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം, തൊഴിൽ, സാമ്പത്തിക സഹകരണം, അതിർത്തി നടപടികൾ തുടങ്ങിയ വിഷയങ്ങളാണ് പുതിയ ചർച്ചകളിൽ പ്രധാനമായി ഉയരുന്നത്. എന്നാൽ ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല.