ലണ്ടൻ: ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങളും ചികിത്സാ ക്രമീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനായി അവതരിപ്പിച്ച പാലന്റിർ കമ്പനിയുടെ ഡാറ്റാ സാങ്കേതിക സംവിധാനത്തിനെതിരെ വിവിധ ആശുപത്രി ട്രസ്റ്റുകൾ നിലപാട് സ്വീകരിച്ചു.
330 ദശലക്ഷം പൗണ്ടിന്റെ കരാറിന്റെ ഭാഗമായി നടപ്പാക്കുന്ന ഫെഡറേറ്റഡ് ഡാറ്റാ പ്ലാറ്റ്ഫോമിന് പകരമായി നിലവിലുള്ളതോ സമാനമായതോ ആയ സംവിധാനങ്ങൾ ഉപയോഗിക്കാമെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്.
അതേസമയം, ചികിത്സാ കാത്തിരിപ്പ് പട്ടികയും ശസ്ത്രക്രിയാ സമയക്രമവും ക്രമീകരിക്കുന്നതിൽ സംവിധാനം സഹായകരമായതായി ചില ആരോഗ്യ സ്ഥാപനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. രോഗികളുടെ വിവരസുരക്ഷ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് പുതിയ വെളിപ്പെടുത്തൽ.