ലണ്ടൻ: ബ്രിട്ടീഷ് പൗരത്വമുള്ള അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മാതാവിന് സന്ദർശക വിസ നിഷേധിച്ച ഹോം ഓഫീസിന്റെ നടപടി ചർച്ചയാകുന്നു.

തായ്‌ലൻഡിൽ താമസിക്കുന്ന മ്യാൻമർ അഭയാർഥിയായ ഖിൻ താന്ത് സിന്നിനാണ് വിസ നിഷേധിച്ചത്. ബ്രിട്ടീഷ് പൗരനായ മാത്യു ക്രോസിന്റെ പങ്കാളിയാണ് ഇവർ. കുഞ്ഞായ വില്യം ക്രോസിനൊപ്പം ലങ്കാഷെയറിലെ ബേൺലിയിൽ താമസിക്കുന്ന 74 വയസ്സുള്ള മുതുമുത്തച്ഛനെ സന്ദർശിക്കാനായിരുന്നു കുടുംബത്തിന്റെ പദ്ധതി.

സന്ദർശനശേഷം മടങ്ങിപ്പോകുമെന്ന് ഉറപ്പാക്കുന്നതിനുള്ള രേഖകൾ പര്യാപ്തമല്ലെന്നാണ് ഹോം ഓഫീസിന്റെ നിലപാട്. വിസ നിരസിച്ചതിനെ തുടർന്ന് കുടുംബം വീണ്ടും അപേക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ബ്രിട്ടീഷ് പൗരത്വമുള്ള കുട്ടികളുടെ വിദേശിയായ മാതാപിതാക്കൾക്കും സന്ദർശക വിസ നിബന്ധനകൾ ബാധകമാകുന്നതിന്റെ ഉദാഹരണമായി ഈ സംഭവം ശ്രദ്ധനേടി.