ലണ്ടൻ: നോട്ടിങ്ഹാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്വകാര്യ മെഡിക്കൽ രേഖകൾ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ 15 എൻഎച്ച്എസ് ജീവനക്കാരെ പിരിച്ചുവിട്ടു.

നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലാണ് നടപടി. 2023 ജൂണിൽ വാൽഡോ കാലോകെയ്ൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാർനബി വെബർ, ഗ്രേസ് ഒ'മാലി-കുമാർ, ഇയാൻ കോറ്റ്സ് എന്നിവരുടെ മെഡിക്കൽ രേഖകളാണ് അനധികൃതമായി പരിശോധിച്ചത്.

സംഭവത്തിൽ മറ്റ് 15 ജീവനക്കാർക്ക് അന്തിമ രേഖാമൂലമുള്ള മുന്നറിയിപ്പും രണ്ടുപേർക്ക് ആദ്യ മുന്നറിയിപ്പും നൽകി. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.