ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. ഒക്ടോബർ 19, 20 തീയതികളിൽ താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാൻബെയിലാണ് യോഗം നടക്കുന്നത്. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും ഗതാഗത ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിന് യോഗം ഊന്നൽ നൽകും.
മേഖലയിലെ സാമ്പത്തിക സഹകരണം, വ്യാപാര ഏകീകരണം, അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. മധ്യേഷ്യൻ രാജ്യങ്ങളുമായും മറ്റ് എസ്സിഒ അംഗരാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമായാണ് രാജ്നാഥ് സിങ്ങിന്റെ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.
പ്രാദേശിക സുരക്ഷാ വെല്ലുവിളികളും പരസ്പര താൽപര്യങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ