മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (എസ്ബിഐ) അനുബന്ധ സ്ഥാപനങ്ങളുടെയും ഉപഭോക്തൃവിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി ആരോപണം. ഏകദേശം 3.75 ലക്ഷം ഉപഭോക്തൃരേഖകളും 2,722 രേഖകളും ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റ പുറത്തായിട്ടുണ്ടെന്ന അവകാശവാദമാണ് ഉയർന്നിരിക്കുന്നത്.