ന്യൂഡൽഹി: ഏഷ്യയിൽ കൃത്രിമബുദ്ധി (എഐ) തൊഴിൽ വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോർട്ട്. ചാറ്റ്ജിപിടി പുറത്തിറങ്ങിയ 2022 നവംബർ മുതൽ എഐയുടെ സ്വാധീനം കൂടുതലുള്ള തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്കായുള്ള തൊഴിലുടമകളുടെ ആവശ്യം ഏകദേശം 10 ശതമാനം കുറഞ്ഞു. 19 ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിലെ ഏകദേശം നാല് കോടി ഓൺലൈൻ തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.