തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) നവംബർ 12 മുതൽ 14 വരെ കോവളത്ത് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2026-നായി പ്രത്യേക ആപ്പും എഐ ചാറ്റ്ബോട്ടും പുറത്തിറക്കി. വ്യവസായ, ഐടി, എഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇവയുടെ ഉദ്ഘാടനം നിർവഹിച്ചത്.
കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, കെഎസ്യുഎം സിഇഒ അനൂപ് അംബിക, സെക്രട്ടറി ആൻഡ് രജിസ്ട്രാർ നിസാറുദ്ദീൻ റാവുത്തർ, ബിസിനസ് ലിങ്കേജസ് വിഭാഗം മേധാവി അശോക് കുര്യൻ പഞ്ഞിക്കാരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹഡിൽ ഗ്ലോബൽ 2026-ന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പങ്കെടുക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്
image credit:channeliam