വാഷിങ്ടൺ: ഇന്ത്യയിലെ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യൻ അധികൃതരുമായുള്ള കൂടിക്കാഴ്ചകളിൽ ഉന്നയിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയോട് അമേരിക്കൻ ജനപ്രതിനിധികൾ അഭ്യർഥിച്ചു.

ഇന്ത്യയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ചാണ് ജനപ്രതിനിധികൾ റൂബിയോയ്ക്ക് കത്തയച്ചത്.

ഇന്ത്യയിലെ പ്രതിഷേധങ്ങൾക്കിടെ പൊലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിഷേധിക്കാനുള്ള അവകാശവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകരെ തടഞ്ഞുവയ്ക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തെന്ന ആരോപണങ്ങളും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്കൻ ജനപ്രതിനിധികൾ ഇടപെടുന്നതിനെ ഇന്ത്യ എതിർത്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇത്തരം വിഷയങ്ങൾ ചർച്ചയാകുന്നത് ശ്രദ്ധേയമാണ്.