തിരുവനന്തപുരം : ഭൂഉടമയിൽ നിന്നും 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അജിനെതിരെ വിജിലൻസ് കേസെടുത്തത്.

തൃക്കണ്ണാപുരത്തു നിന്ന് സിപിഎം ടിക്കറ്റിൽ ജയിച്ചു വന്ന അജിന്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവുമാണ്.

ഇയാൾ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

പണം നൽകിയില്ലെങ്കിൽ പരാതിക്കാരന്റെ ഭൂമിയിൽ പാർട്ടിക്കാരെ കൊണ്ട് ചെങ്കൊടി കുത്തിക്കുമെന്നായിരുന്നു ഭീഷണി.

എന്നാൽ മണ്ണ് മാഫിയയും ബിജെപിയും ചേർന്നു എ ഐ സഹായത്തിലുണ്ടാക്കിയ ശബ്ദമാണ് വീഡിയോയിൽ, അത് തന്റെ സ്വന്തം ശബ്ദം അല്ല എന്നായിരുന്നു അജിന്‍റെ വിശദീകരണം.

സഞ്ചുവെന്ന കരാറുകാരൻ 11 സെൻ്റ് വാങ്ങി കെട്ടിട നിര്‍മാണം തുടങ്ങി. തുടർന്ന് അജിൻ പണം ആവശ്യപ്പെട്ടു ഭീഷണി തുടങ്ങിയെന്നാണ് സഞ്ചുവിന്‍റെ പരാതി.

ഇതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. എന്നാൽ കയ്യേറ്റത്തിനെതിരെ പരാതി കൊടുത്തതിന് പകവീട്ടുന്നുവെന്നായിരുന്നു അജിന്‍റെ പ്രതികരണം.

തിരുമല ലോക്കൽ കമ്മിറ്റി അംഗമാണ് അജിൻ. ഇയാളുടെ രാജിയും വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട് ബിജെപിയും കോണ്‍ഗ്രസും.