ദോഹ: ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) 25 ആരോഗ്യകേന്ദ്രങ്ങളിലൂടെ വീടുകളിലെത്തി ആരോഗ്യപരിചരണം നൽകുന്ന സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളോ ചലനപരിമിതികളോ കാരണം ആരോഗ്യകേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടുള്ള അർഹരായ രോഗികൾക്ക് ആവശ്യമായ പരിചരണം വീടുകളിൽ ലഭ്യമാക്കുന്ന സംവിധാനമാണിത്.

വയോജനങ്ങൾ ഉൾപ്പെടെ തുടർച്ചയായ ആരോഗ്യപരിചരണം ആവശ്യമായ വിഭാഗങ്ങൾക്ക് സേവനം സഹായകരമാകും.

ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും നേരിട്ടെത്താതെ ആരോഗ്യസംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ രോഗികൾക്കും കുടുംബങ്ങൾക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

ആരോഗ്യസേവനങ്ങളുടെ ലഭ്യത വർധിപ്പിക്കുകയും രോഗികൾക്ക് അവരുടെ താമസസ്ഥലത്ത് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതിന് പ്രൈമറി ഹെൽത്ത് കെയർ സംവിധാനം കൂടുതൽ പ്രാധാന്യം നൽകിവരുന്നു.