കൊൽക്കത്ത: ചോർബഗാൻ സർവജനീൻ ദുർഗാപൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും അപകടത്തെ തുടർന്ന് നഗരത്തിലെ പ്രധാന ദുർഗാപൂജാ പന്തലുകൾ താൽക്കാലികമായി അടയ്ക്കാൻ കൊൽക്കത്ത പൊലീസ് നിർദേശം നൽകി.

അപകടത്തിന് പിന്നാലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി പൊലീസ് നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്. പൂജാ പന്തലുകളിലെ തിരക്ക് നിയന്ത്രിക്കുക, പ്രവേശന-പുറത്തിറങ്ങൽ വഴികൾ പരിശോധിക്കുക, അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം