കുവൈത്തും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളും തമ്മിൽ ഡിജിറ്റൽ, തപാൽ മേഖലകളിൽ കൂടുതൽ സഹകരണവും സംയോജനവും ലക്ഷ്യമിട്ടുള്ള നടപടികൾ ഊർജിതമാക്കുന്നു. മേഖലയിലെ വാർത്താവിനിമയ, തപാൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് സംയുക്ത നീക്കം. ഡിജിറ്റൽ പരിവർത്തന രംഗത്ത് കൂടുതൽ മുന്നേറ്റം കൈവരിക്കാൻ ഇത്തരം സഹകരണങ്ങൾ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.