കുവൈത്തും ഒമാനും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ പരസ്പര സഹകരണം വിപുലീകരിക്കാനും സൗഹൃദം കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. മേഖലയിലെ പൊതു താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള സഹകരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.