ദോഹ: ഖത്തറിലെ ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട് കാരവാനുകളും ട്രെയിലറുകളും റോഡുകളിലൂടെ കൊണ്ടുപോകുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേക സമയക്രമവും ഗതാഗത നിർദേശങ്ങളും പ്രഖ്യാപിച്ചു.
വലിയ കാരവാനുകളും ട്രെയിലറുകളും റോഡുകളിൽ കൊണ്ടുപോകുമ്പോൾ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയ്ക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ.
ഗതാഗത നിയമങ്ങൾ പാലിച്ചും മന്ത്രാലയം നിർദേശിച്ച സമയക്രമത്തിനനുസരിച്ചും മാത്രമേ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാവൂ.
കാരവാനുകളും ട്രെയിലറുകളും സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. മറ്റു വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കും പൊതുഗതാഗതത്തിന്റെ സുഗമമായ പ്രവർത്തനത്തിനും പ്രാധാന്യം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
ക്യാമ്പിങ് സീസണിൽ യാത്ര ചെയ്യുന്നവർ ട്രാഫിക് വിഭാഗത്തിന്റെ ഏറ്റവും പുതിയ ഔദ്യോഗിക നിർദേശങ്ങൾ പരിശോധിക്കണം.