ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് പ്രതിഷേധവും പ്രതിപ്രതിഷേധവും നടന്നു.
ഒക്ടോബർ 16ന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യുകെ വിഭാഗം സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇന്ത്യയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ നടപടിയായ SIR പിൻവലിക്കണമെന്ന ആവശ്യം ഉയർന്നു.
ഇതിന് എതിരായി ഇന്ത്യൻ സർക്കാരിനെ പിന്തുണക്കുന്ന മറ്റൊരു വിഭാഗവും ഹൈക്കമ്മീഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരുവിഭാഗങ്ങളും ഇന്ത്യൻ ദേശീയപതാകയുമായാണ് എത്തിയത്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ യുകെയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിലും പ്രതിഫലിക്കുന്ന സംഭവമായി പ്രതിഷേധം മാറി.