കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ തീരത്തായി നാലു ഭാഗത്തും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപ് പോലെയാണ് ആലപ്പാട് പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നത് . വടക്ക് അഴിക്കൽ മുതൽ തെക്ക് വെള്ളനാ തുരുത്തിന് തെക്ക് വശമുള്ള പൊന്മനവരെ നീണ്ടു കിടക്കുന്ന പ്രകൃതിരമണിയമായ, ഗ്രാമാന്തരീക്ഷം തളം കെട്ടി നിൽക്കുന്ന പ്രദേശം. പടിഞ്ഞാറ് അറബിക്കടലിനും വടക്ക് അഴിക്കൽ പൊഴിക്കും കിഴക്ക് കായംകുളം കായലിനെയും അഷ്ട മുടിക്കായലിനെയും ബന്ധിപ്പിക്കുന്ന ടി. എസ് കനാൽ കായലും തെക്ക് വട്ടക്കായലും ഉള്ള ജന നിബിഡമായ ഒരു ഇടമാണ് ആലപ്പാട് പഞ്ചായത്ത് ! പ്രദേശ വാസികൾ കൂടുതലും കടലുമായി ബന്ധപെട്ട മത്സ്യബന്ധനവുമായി ജീവിതം കഴിച്ചു കുട്ടി വരുന്നു ! ദൈനംദിന ആവശ്യങ്ങൾക്ക് ഇക്കരക്ക് വരണമെങ്കിൽ ഏക ആശ്രയമായിട്ടുണ്ടായിരുന്നത് കടത്തുവള്ള ങ്ങളും മറ്റു ചെറുവള്ളങ്ങളും വല്ലപ്പോഴുംവരുന്ന ബോട്ട് സർവ്വീസുമായിരുന്നു . കടലിൽ നിന്നു പിടിക്കുന്ന മത്സ്യങ്ങൾ കൊട്ടയിലാക്കി വളളങ്ങളിൽ കയറ്റി ഇക്കരെയുള്ള കോഴിക്കോട് എസ് വി മാർക്കറ്റ് ,ആലുംകടവ്, കാട്ടിൽക്കടവ്, ആയിരം തെങ്ങ് എന്നിവിടങ്ങളിൽ കൊണ്ട് വന്ന് ഐസ് ഇട്ട് വാഹനങ്ങളിൽ കയറ്റിയാണ് അന്യദേശങ്ങളിലേക്ക് വിപണനം നടത്താനായി കൊണ്ടുപോയിരുന്നത്.അങ്ങനെയിരിക്കെ 1970 കാലത്ത് കരുനാഗപ്പള്ളി എം. എൽ എ ആയിരുന്ന ബേബിജോൺ റവന്യു മന്ത്രിയും കെ. പങ്കജാക്ഷൻ പൊതുമരാമത്തുമന്ത്രിയുമായിരുന്ന കാലം. അന്ന് ആലപ്പാട് പഞ്ചായത്തിൻ്റെ പ്രസിഡൻ്റായിരുന്നു പി. ചെല്ലപ്പൻ മുതലാളി, പൊതുപ്രവർത്തകനായിരുന്ന കൊച്ചു ഗോവിന്ദ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായി കര്യനാഗപ്പള്ളിയെയും ആലപ്പാടിനെയും ബന്ധിപ്പിച്ചു കൊണ്ട് ഉള്ള ഒരു പാലം വേണമെന്ന ആവശ്യം ഉയർന്നു വന്നു. ആദ്യം കോഴിക്കോട് എസ് വി മാർക്കറ്റ് റോഡും ആലപ്പാടിൻ്റെ തെക്കെഅറ്റത്തുളള വെള്ളനാതുരുത്ത് വഴി പാലം നിർമ്മിക്കാനായിരുന്നു ഉദ്ദേശം. എന്നാൽ ചിലതടസ്സ ങ്ങൾ കാരണം അത് പണിക്കർക്കടവിലേക്ക് മാറ്റുകയായിരുന്നു. അങ്ങിനെ നിരവധി പേരുടെ പരിശ്രമത്തിൻ്റെ ഫലമായി 1972-ൽ ജൂലൈ 3 ന് പണിക്കർകടവ് പാലം യാഥാഥാർത്ഥ്യമായി ! പാലത്തിൻ്റെ ഉദ്ഘാടനം അ ന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ബേബിജോൺ നിർവ്വഹിച്ചു ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി കെ. പങ്കജാക്ഷൻ അദ്ധ്യക്ഷനായിരുന്നു. വടക്ക് അഴിക്കൽ മുതൽ ഉള്ള പ്രദേശവാസികൾക്ക് ഏക ആശ്രയമായിരുന്നു ഈ പാലം ! അതോടെ ഒരു പുതിയ ജീവിത ശൈലിയിലേക്കും വിദ്യാഭ്യാ സമേഖലയിലേക്കും പ്രദേശവാസികൾക്ക് സാന്നിദ്ധ്യമുറപ്പിക്കുവാനുള്ള സൗകര്യമേകാൻ പണിക്കർകടവ് പാലം കാരണമായി, ഈ പാലം ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് ഐ. ആർ.ഇ ,എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിനും കെ. എം. എം എൽ എന്ന സംസ്ഥാന പൊതുമേഖലാസ്ഥാപനത്തിനുമായിരുന്നു, പാലം വരുന്നതിന് മുൻപ് ഐ. ആർ. ഇ ക്കാവശ്യമായകരി മണൽ ആലപ്പാടിൻ്റെതെക്കെ ആറ്റത്തായ വെള്ളനാതുത്ത്, പണ്ടാരത്തുരുത്ത് എന്നീപ്രദേശങ്ങളിൽ നിന്നും തൊഴിലാളികൾ കായൽ തീരത്ത് എത്തുന്ന വലിയ വള്ളങ്ങളിൽ തലച്ചുമടായും മറ്റും കയറ്റി. ഐ. ആർഇയിൽ എത്തിക്കുകയാണ് ചെയ്തിരുന്നത് ! കമ്പനിയിൽ എത്തുന്ന കരിമണൽ വള്ളത്തിൽ നിന്നും ഇറക്കാനും ഇതെ ചെലവ് കമ്പനിക്ക് വരുമായിരുന്നു. എന്നാൽ പണിക്കർ കടവ് പാലം വന്നതോടെ ലോറിയിൽ ആധുനിക മെഷീനുകളുടെ സഹായത്താൽ ടിപ്പർ ലോറികളിൽ കരിമണൽ കമ്പനി പ്ലാൻ്റുകളിൽ നേരിട്ട് എത്തിക്കാനാകുന്നു എന്നതും അതു വഴി കമ്പനിക്ക് ഭീമമായ തുക ചെലവ് ചു രുക്കാനും ലാഭം ഉണ്ടാക്കാനും കഴിഞ്ഞു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ് അടുത്തിടെയായി ഈ സൗകര്യം കെ. എം എംല്ലും പ്രയോജനപ്പെടുത്തുന്നത് പണിക്കർകടവ് പാലത്തിലൂടെയാണ്. 15 ടൺ ഭാരംവഹിച്ചു കൊണ്ടുള്ള വാഹനം പാലത്തിലൂടെ കടന്നുപോകാമെന്നിരിക്കെ കമ്പനിയിലേക്ക് മണ്ണുമായി പോകുന്ന ലോറികളുടെഭാരം പരിശോധിച്ചാൻ 30 മുതൽ 40 വരെ ടൺ ആണെന്ന് മനസിലാകും ! ഇന്ന് പുതുക്കിപണിയാൻ കാരണമായ പാലത്തി നുണ്ടായ ബലക്ഷയം ഈ കമ്പനികളിലേക് പോകുന്ന അമിതഭാരംനിറച്ച ടിപ്പറുകളുടെ ഇടതടവില്ലാത്ത ഓട്ടമാണെന്നാണ് നാട്ടുകാർ പറയുന്നത്.. നൂറ്റാണ്ടുകളായി അമൂല്യമായകരി മണൽ ഊറ്റിയെടുത്ത് കമ്പനിയുടെ പിണിയാളൻ ന്മാർക്കും കമ്പനിക്കും ലാഭം കൊയ്യുന്നതല്ലാതെ മണ്ണെടുക്കുന്ന പ്രദേശത്തെ സ്ഥലമുടമകൾക്കോ നാട്ടിനോ ഇതു കൊണ്ട് ഒരു വികസനവും ലഭിക്കുന്നില്ല എന്ന പരാതിയാണ് നാട്ടുകാർക്കും താലൂക്ക് പൗരസമിതിക്കും ഉള്ളത് , സുനാമിയുടെ ആഗമനാനന്തരം കൂടുതൽ പാലം ഈ പ്രദേശത്ത് വേണമെന്നതിൻ്റെ ആവശ്യകത ഉയർന്നുവന്നു.ആയിരം തെങ്ങ് പാലം, കല്ലു മ്മൂട്ടിൽക്കടവ് പാലം എന്നിവയുടെ നിർമ്മാണം പൂർത്തിയായതോടെ ആലപ്പാട്ടിനെ കൂടുതൽ ഗതാഗതയോഗ്യമാക്കി. വലിയ ഴിക്കലിനെയും അഴിക്കലിനെയും ബന്ധിപ്പിക്കുന്ന പാലവും കൂടി വന്നതോടെ കടൽ തീരം ആസ്വദിച്ചുകൊണ്ട് ദീർഘ ദൂരയാത്ര ചെയ്യാൻ എല്ലാ സൗകര്യവും ഒരുങ്ങിയിരിക്കുകയാണ്. മാത്രമല്ല അഴിക്കൻ ഫിഷിംഗ് ഹാർബറും അഴിക്കൻ ബീച്ചും ഈ പ്രദേശത്തെ തിരക്കുള്ള സന്ദർശന സ്ഥലമാക്കി മാറ്റി.എന്തായാലും പണിക്കർ കടവ് പാലം പുനർനിർമ്മിക്കുമ്പോൾ നൂറ്റാണ്ടുകൾ നിൽക്കത്തക്ക നീലയിൽ ദേശീയ ജലപാതക്ക് തടസം വരാത്ത നിലയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഐ. ആർ. ഇയുടെയും കെ. എം. എം. എല്ലിൻ്റെയും കൂടി സാമ്പത്തി കസഹായം ഉണ്ടാകത്തക്കവിധതിൽ നിർമ്മിക്കുകയും കാൽ നടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക പാതയൊരുക്കാനും കഴിയണം എന്ന ഒരു നിർദ്ദേശമാണ് കരുനാഗപ്പളളി താലൂക്ക് പൗരസമിതിക്കുള്ളത് . പാലം പുനർനിർമ്മിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തുനിയുന്ന സ്ഥലം എം. പി കെ.സി വേണുഗോപാലിനും കരുനാഗപ്പള്ളിയുടെ എം.എൽ.എ. സി. ആർ മഹേഷിനും പൊതുമരാമത്ത് വകുപ്പിനും കേരളസംസ്ഥാന സർക്കാരിനും കരുനാഗപ്പള്ളി താലൂക്ക് പൗരസമിതിയുടെ അഭിനനനങ്ങൾ അറിയി ക്കുന്നു !!
ഒരു കാലത്ത് കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിന്റെ ഏക കവാടമായിരുന്ന "പണിക്കർകടവ് പാലം " പുനർ നിർമ്മിക്കുമ്പോൾ !- മുനമ്പത്ത് ഷിഹാബ്