ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കും ഇന്ത്യൻ വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് പാകിസ്ഥാൻ ഒരു മാസം കൂടി നീട്ടിയതായി റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നടപടി.

ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുന്നത് വിമാന സർവീസുകളെയും യാത്രാ സമയത്തെയും ബാധിച്ചേക്കും. വിലക്ക് നീട്ടിയതോടെ ഇന്ത്യയിൽനിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാത ഒഴിവാക്കി സഞ്ചരിക്കേണ്ടിവരും.