ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ) മുന്‍ ചെയര്മാന് ഇ അബൂബക്കറിന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടാന്‍ സുപ്രിംകോടതി അനുമതി നല്കി. ഡല്‍ഹി സാകേതിലെ മാക്സ് സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചികില്‍സച്ചെലവും പോലിസ് അകമ്പടിക്കുള്ള ചെലവും അദ്ദേഹം തന്നെ വഹിക്കണമെന്നും, ആശുപത്രിയില്‍ കഴിയുന്ന മുഴുവന്‍ സമയവും പോലിസ് കാവലിലായിരിക്കണമെന്നും, അദ്ദേഹത്തിന്റെ രണ്ട് ആണ്മക്കളില് ഒരാള്‍ക്ക് മാത്രമേ ഒരേസമയം കൂടെ നില്ക്കാന് അനുവാദമുള്ളൂ എന്നും കോടതി നിര്‍ദേശിച്ചു.
പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഇ അബൂബക്കറിന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് അനുമതി നൽകി സുപ്രിംകോടതി