മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മംഗളൂരുവിലെ പള്ളിയുമായി ബന്ധപ്പെട്ട വൈദികൻ അറസ്റ്റിൽ. സെന്റ് വിൻസന്റ് ഫെറർ പള്ളിയിലെ വൈദികനായ ഫാദർ സിപ്രിയൻ പിന്റോയാണ് അറസ്റ്റിലായത്.
മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഡനാഡി എന്ന സന്നദ്ധസംഘടന ഇടപെട്ടതിനെ തുടർന്നാണ് കേസിൽ പൊലീസ് നടപടി ആരംഭിച്ചത്. വൈദികനെതിരെ കുറഞ്ഞത് അഞ്ച് ആൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വൈദികനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കേസിൽ മറ്റു ഇരകളുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.