ലണ്ടൻ: ബ്രിട്ടീഷ് ക്ലൗഡ് കമ്പനി എൻസ്കെയിലുമായി (Nscale) മൈക്രോസോഫ്റ്റ് നടത്താനിരുന്ന ഡാറ്റാ സെന്റർ കരാറിൽനിന്ന് പിന്മാറി. എസെക്സിലെ ലൗട്ടണിൽ സ്ഥാപിക്കാനിരുന്ന ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കരാറാണ് അവസാനിപ്പിച്ചത്.
ബ്രിട്ടനിലെ നിർമിതബുദ്ധി അടിസ്ഥാനസൗകര്യ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന എൻസ്കെയിലിന്റെ വലിയ ഉപഭോക്താക്കളിലൊന്നാണ് മൈക്രോസോഫ്റ്റ്. കരാർ അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പ്രതികരണം നൽകാൻ ഇരു കമ്പനികളും തയ്യാറായിട്ടില്ല.
ബ്രിട്ടനിൽ അതിവേഗം വളരുന്ന എഐ, ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളിൽ ഈ തീരുമാനം ശ്രദ്ധേയമാണ്.