തിരുവനന്തപുരം: ദേശീയ ബാലതരംഗം കഴിഞ്ഞ 25 വർഷമായി നടത്തിവരുന്ന നവരാത്രി മഹോത്സവവും ആദ്യാക്ഷര വേദിയും മതസൗഹാർദ വേദിയായി മാറിയെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ആദ്യാക്ഷര വേദിയുടെ ഭാഗമായി ആരംഭിച്ച നവരാത്രി മഹോത്സവം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്കാരത്തിന്റെ പ്രതീകമാണ്. മികച്ച സംഘാടക മികവുകൊണ്ടാണ് 25 വർഷക്കാലമായി ദേശീയ ബാലതരംഗം എന്ന കുട്ടികളുടെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ദേശീയ ബാലതരംഗം സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അനാമിക സുമി പ്രസാദ് അധ്യക്ഷത വഹിച്ചു. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി. ശരത് ചന്ദ്രപ്രസാദ് ആമുഖ പ്രഭാഷണം നടത്തി.
അമൽരാജ്, ചാല സുധാകരൻ, മുത്തുകൃഷ്ണൻ, ഡി. അനിൽകുമാർ, ജഗേന്ദ്രൻ, ടി.പി പ്രസാദ്, ദേശീയ ബാലതരംഗം ഭാരവാഹികളായ അഭിഷാ ജവഹർ, ആര്യ ശ്രീകണ്ഠൻ, ജാവേദ് മുഹമ്മദ്, ആദിൽ പ്രസാദ്, ഭുവനേന്ദ്രൻ നായർ, എസ്.എം ബഷീർ, പട്ടം സനിത്ത്, ജയശ്രീ വിനോദിനി, ആറ്റുകാൽ ശ്രീകണ്ഠൻ, ലൈല എം. മാത്യു, ഋഷികേശ്, വിജയകുമാർ, ജോർജ് ലൂയിസ്, രാജീവ്, ജവഹർ, അജീഷ്, സീനത്ത്, സാഹു, ഹരി, സന്തോഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.