ദുബായ്: ദുബായ്–ഷാർജ പ്രധാന പാതകളിൽ തിങ്കളാഴ്ച രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അൽ ഇത്തിഹാദ് റോഡ് (E11), ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311), ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ നീക്കം ഗണ്യമായി മന്ദഗതിയിലായത്.
ദുബായിലെ അൽ മംസാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചെറിയ വാഹനാപകടങ്ങളും ഉണ്ടായിട്ടുണ്ട്. ബിസിനസ് ബേ, അൽ ഖൂസ്, വ്യവസായ മേഖലകൾ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടസാധ്യത ഒഴിവാക്കാൻ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദേശിച്ചു.