ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനും സന്ദർശനം ലക്ഷ്യമിടുന്നു. സന്ദർശന വേളയിൽ ഉന്നതതല ചർച്ചകളും നടക്കും.