ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രസവചികിത്സാ രംഗത്ത് ഡോക്ടർമാരുടെ ക്ഷാമവും സിസേറിയൻ ശസ്ത്രക്രിയകളുടെ വർധനയും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. മതിയായ ചികിത്സാ സംവിധാനങ്ങളില്ലാത്ത 20 ഓളം പ്രസവചികിത്സാ യൂണിറ്റുകൾ അടച്ചുപൂട്ടേണ്ടിവന്നേക്കാമെന്ന് എൻഎച്ച്എസ് അലയൻസിലെ അക്യൂട്ട് കെയർ വിഭാഗം ഡയറക്ടർ മാത്യു ഹോപ്കിൻസ് മുന്നറിയിപ്പ് നൽകി.
2020ൽ 33 ശതമാനമായിരുന്ന സിസേറിയൻ പ്രസവനിരക്ക് 2025ൽ 45 ശതമാനമായി ഉയർന്നതാണ് ചികിത്സാ സൗകര്യങ്ങളിൽ കൂടുതൽ സമ്മർദമുണ്ടാക്കുന്നത്. ചെറിയ ആശുപത്രികളിലെ പ്രസവചികിത്സ കൂടുതൽ സംവിധാനങ്ങളുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.