തിരുവനന്തപുരം:

കാസർഗോട് കേന്ദ്രസർവ്വകലാശാലയിലെ ഒരു വനിതാ ഉദ്യോഗസ്ഥയോട് അപപര്യാദയായി പെരുമാറുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതിന്റെ പേരിൽ പോലീസ് FIR രജിസ്റ്റർ ചെയ്ത പ്രതി ഡോ: ആർ. ജയപ്രകാശിനെ സർവ്വകലാശാല രജിസ്ട്രാർ ആയി നിയമിച്ച നടപടി റദ്ദാ ക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും പരാതി.

ലൈംഗിക അതിക്രമത്തിന് വിധേയയായ ഉദ്യോഗസ്ഥ നാല് മാസങ്ങൾക്കുമുൻപ് പരീക്ഷ കൺട്രോളർ ആയ ഈ ഉദ്യോഗസ്ഥനെതിരെ വിസി ക്ക് നേരിട്ട് പരാതി നൽകിയെങ്കിലും

വി സി, ഇൻറർവ്യൂവിൽ പങ്കെടുത്ത അപേക്ഷകരായിരുന്ന നിരവധി കോളേജ് പ്രിൻസിപ്പൽ മാരെയും സീനിയർ പ്രൊഫസർമാരെയും ഒഴിവാക്കിയാണ് ജയപ്രസാദിന് ഒന്നാമത് റാങ്ക് നൽകി നിയമനം നൽകിയത്.

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ നടക്കാൻ പോകുന്ന അധ്യാപക നിയമനങ്ങളിൽ വിസി

യോടൊപ്പം ചേർന്ന് അഴിമതി കാണിക്കുന്നതിനാണ് ബിജെപിയുടെ അനുമതിയോടെ വനിതാ പീഡകനെ രജിസ്ട്രാർ ആയി നിയമിച്ചതെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ സിപിഎം സർക്കാരിൻറെ കാലത്ത് സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നടന്ന അധ്യാപക നിയമനങ്ങൾക്ക് സമാനമായ അഴിമതികളാണ് അധ്യാപക നിയമങ്ങളിൽ കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്നതെന്നും അഴിമതി നടത്തുന്നതിന് സഹായകരമാകുന്നതിനാണ് പീഡന കേസിൽ പ്രതിയായ ജയപ്രകാശിന് രജിസ്ട്രാറായി നിയമനം നൽകിയതെന്നും പരാതിയിൽ പറയുന്നു.നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്.