ദോഹ: ഖത്തറിലെ ആഭ്യന്തര സുരക്ഷാ രംഗത്തെ പ്രമുഖ രാജ്യാന്തര പ്രദർശനമായ മിലിപോൾ ഖത്തർ 2026 ഒക്ടോബർ 20 ചൊവ്വാഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
പതിനാറാമത് പതിപ്പിൽ മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ കമ്പനികൾ പങ്കെടുക്കുമെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് അൽതാനി വ്യക്തമാക്കി.
പ്രാദേശിക സംഘർഷങ്ങളും യാത്രാസംബന്ധമായ വെല്ലുവിളികളും നിലനിൽക്കുമ്പോഴും സുരക്ഷാ സാങ്കേതികവിദ്യാ മേഖലയിലെ രാജ്യാന്തര പങ്കാളിത്തം വർധിച്ചിരിക്കുകയാണ്. ആഭ്യന്തര സുരക്ഷ, സുരക്ഷാ ഉപകരണങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രദർശനം.