ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുവൈത്ത് അമീറുമായി ഉഭയകക്ഷി ബന്ധങ്ങളും പ്രധാന മേഖലാ വിഷയങ്ങളും ചർച്ച ചെയ്തു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റ് കുവൈത്തിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി.