കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സുരക്ഷാ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് കുവൈത്തിലെയും മേഖലയിലെ മറ്റു രാജ്യങ്ങളിലെയും അമേരിക്കൻ എംബസികൾ യുഎസ് പൗരന്മാർക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയുള്ളതിനാൽ അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.
ഒക്ടോബർ 18 ഞായറാഴ്ച കുവൈത്തിലെ അമേരിക്കൻ എംബസി ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തിറക്കിയ സുരക്ഷാ അറിയിപ്പിലാണ് മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ സംഘർഷം രൂക്ഷമായാൽ വിമാന സർവീസുകൾ റദ്ദാക്കപ്പെടാനും വ്യോമപാതകൾ അടച്ചിടപ്പെടാനും രാജ്യാന്തര യാത്രകൾ തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് എംബസി ചൂണ്ടിക്കാട്ടി.