റാസൽഖൈമ: അൽ ദൈദ് റോഡിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റിയ ടാങ്കർ കാറിലിടിച്ചുണ്ടായ അപകടത്തിൽ 20 വയസ്സുകാരിയായ എമിറാത്തി സർവകലാശാല വിദ്യാർഥിനി മരിച്ചു. കാർ ഓടിച്ചിരുന്ന മറ്റൊരു വിദ്യാർഥിനിക്ക് കൈയ്ക്ക് പൊട്ടലേറ്റു.
അൽ ഐനിലെ യുഎഇ സർവകലാശാലയിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ടാങ്കർ തങ്ങളുടെ വാഹനത്തിന്റെ പാതയിലേക്ക് കടന്നുവന്ന് ഇടിച്ചതായി മരിച്ച വിദ്യാർഥിനിയുടെ കുടുംബം വ്യക്തമാക്കി. അപകടസ്ഥലത്തുവച്ചുതന്നെ വിദ്യാർഥിനി മരിച്ചു. പരിക്കേറ്റ സഹപാഠിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.