ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശ്വതോഷ് രംങ്ക എന്നിവരുടെ കേസ് പരിഗണിക്കുന്ന മജിസ്ട്രേട്ടിന് നേരെ ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഭീഷണിയെ തുടർന്ന് നേരത്തെ കേസ് പരിഗണിച്ച സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പിന്മാറിയതോടെ ഇന്ന് മറ്റൊരു മജിസ്ട്രേറ്റ് കേസ് പരിഗണിക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ച ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയതിന് തുടർന്ന് അറസ്റ്റിലായ സി ജെ പി നേതാക്കൾ കഴിഞ്ഞ അഞ്ചുദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സാങ്കേതിക കാരണങ്ങളാൽ ഇന്ന് കേസ് പരിഗണിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിജെപി നേതാക്കളുടെ അഭിഭാഷക അറിയിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ മാർച്ച് സംഘടിപ്പിക്കും