ദോഹ: ഔദ്യോഗിക ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി സിംഗപ്പൂർ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ലോറൻസ് വോങ് ഖത്തർ ദേശീയ മ്യൂസിയം സന്ദർശിച്ചു.

ഷെയ്ഖ് താനി ബിൻ ഹമദ് അൽതാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ പരിണാമം, പുരാവസ്തുശേഖരങ്ങൾ, മുത്തുവ്യാപാര പാരമ്പര്യം, എണ്ണ-പ്രകൃതിവാതക കണ്ടെത്തലിന് ശേഷമുള്ള ആധുനിക ചരിത്രം എന്നിവ വിശദീകരിക്കുന്ന ഗാലറികൾ സന്ദർശിച്ചു.