കോട്ടയം : സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ കോട്ടയത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടിയത് മറന്നിട്ടില്ല എന്ന തരത്തിലുള്ള ഫ്ലക്സ് ബോർഡുകൾ ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണമെന്ന് ചാണ്ടി ഇന്നലെ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ പിണറായി വിജയനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് മാത്യു കുടല്‍നാടന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കുഴൽനാടനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ സർക്കാർ നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ നിന്നും വ്യാപക പ്രതിഷേധങ്ങൾ ഉയർന്ന അജാതലത്തിലാണ് കോട്ടയം നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഉമ്മൻചാണ്ടിക്ക് നീതി കിട്ടണം’; കോട്ടയത്ത് വ്യാപക ഫ്ലക്സ്