തിരുവനന്തപുരം : ആയുർവേദത്തിൻ്റെ പേരു പറഞ്ഞ് പ്രവർത്തിക്കുന്ന വ്യാജ ആയുർവേദ സ്പാകളും മസാജ് പാർലറുകളും അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സേവനമൊന്നുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ലൈംഗിക വ്യാപാരം ഉൾപ്പെടെയുള്ള നിരവധി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പല ഘട്ടങ്ങളിലും വന്നിരുന്ന സാഹചര്യവും ഭാരവാഹികൾ സൂചിപ്പിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നല്കിയിട്ടുള്ളതായും നിയമങ്ങൾ പാലിക്കാതെയുള്ള ഇത്തരം സ്പാകൾ ആയുർവേദത്തിനും കേരളത്തിൻ്റെ വിനോദ സഞ്ചാര സാധ്യതകൾക്കും മങ്ങലേല്പിക്കുന്നതായും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി , സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: പി.കെ. ഹരിദാസ് എന്നിവർ പറഞ്ഞു.
വ്യാജ ആയുർവേദ സ്പാകൾ അടച്ചുപൂട്ടണം - ആയുർവേദ മെഡിക്കൽ അസോസിയേഷൻ