ദുബായ്: യുഎഇയിലെ ഏകീകൃത അധ്യയന കലണ്ടർ പിന്തുടരുന്ന സ്കൂളുകളിൽ മധ്യകാല അവധിക്കുശേഷം ഒക്ടോബർ 19 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിച്ചു. ഒക്ടോബർ 12 മുതൽ 16 വരെയായിരുന്നു അഞ്ച് ദിവസത്തെ അവധി.
ദുബായിലെ നിരവധി സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെയും നിർദേശപ്രകാരം അവധിദിനങ്ങൾ നേരത്തെ പുനഃക്രമീകരിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ, പാകിസ്താനി, ബംഗ്ലാദേശി പാഠ്യപദ്ധതികൾ പിന്തുടരുന്ന ചില സ്കൂളുകൾക്ക് വ്യത്യസ്ത കലണ്ടറുകളാണ് ബാധകം.