വാർത്താവിനിമയ, വിവരസാങ്കേതികവിദ്യാ (ICT) മേഖലയിലെ സഹകരണം കൂടുതൽ വിപുലമാക്കുന്നത് സംബന്ധിച്ച് കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയും (CITRA) ചൈനീസ് പ്രതിനിധിയും ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായി. കുവൈറ്റ് ടൈംസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.