ദുബായ്: ജലസംരക്ഷണം, പുനരുപയോഗ ഊർജം, പരിസ്ഥിതി സാങ്കേതികവിദ്യകൾ എന്നിവ കേന്ദ്രീകരിച്ചുള്ള 28-ാമത് WETEX പ്രദർശനം ഒക്ടോബർ 20ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 3,000 കമ്പനികൾ പങ്കെടുക്കും. പതിമൂന്ന് അന്താരാഷ്ട്ര പവലിയനുകളും പ്രദർശനത്തിന്റെ ഭാഗമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ഹൈഡ്രജൻ, വൈദ്യുത വാഹനങ്ങൾ, സുസ്ഥിര നഗരവികസനം, കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രദർശനത്തിൽ മുൻഗണന നൽകും.

ജല–വൈദ്യുതി മേഖലയിലെ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും സാങ്കേതിക കമ്പനികൾക്കും പുതിയ സഹകരണത്തിനും വ്യാപാരസാധ്യതകൾക്കും അവസരമൊരുക്കുന്നതാണ് പ്രദർശനം.